blog
08 Aug 2026

UKMK-SEED Excellence Award 2026

യു കെ എം കെ സീഡ്   -എക്സലൻസ് അവാർഡ് വിതരണം ചെയ്തു

കക്കാട് മഹല്ലിലെ പ്രവാസികളുടെ കൂട്ടായ്മയായ യുഎഇ കക്കാട് മഹൽ കൂട്ടായ്മ(യു കെ എം കെ ), വിദ്യാഭ്യാസ ശാക്തീകരണ രംഗത്ത് പ്രവർത്തിക്കുന്ന സപ്പോർട്ട് ഫോർ എഡ്യൂക്കേഷണൽ എംപവർ മെന്റ് ആൻഡ് ഡെവലപ്മെന്റ്  ( സീഡ് )
 സംയുക്തമായി നടത്തിയ എക്സലൻസ് അവാർഡ് വിതരണം കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ: പി ഇന്ദിര ഉദ്ഘാടനം ചെയ്തു. സീഡ് ചെയർമാൻ ഡോ : വി സി സഹീർ അധ്യക്ഷനായി. സർക്കാർ സർവീസിൽ നിന്നും വിരമിച്ച കൺവീനർ കെ വി സിയാദ്, ഓഫീസ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ച സീഡ് കൺവീനർ എൻ എ ഗഫൂർ എന്നിവർക്ക് മേയർ അഡ്വ :പി ഇന്ദിര ഉപഹാരം നൽകി.അവാർഡ് ദാനം യു കെ എം കെ പ്രസിഡന്റ്  വി സി മുഹമ്മദ് ഇസ്മായിൽ,എക്സലൻസ് അവാർഡ് വിശദീകരണം  സീഡ് ഗ്ലോബൽ ചെയർമാൻ ഡോക്ടർ അബ്ദുസ്സലാം ഓലയാട്ട്, പ്രമോസിസ് പദ്ധതി വിശദീകരണം  പ്രമോസിസ് ചെയർമാൻ കെ നിഷാദ് മാസ്റ്റർ,പ്രമോസിസ് പുതിയ ബാച്ച് ഉദ്ഘാടനം  പ്രമോസിസ് ബ്രാൻഡ് അംബാസിഡർ വി പി റഫീൽ എന്നിവർ നിർവഹിച്ചു. വി സി പി ഉമ്മർ, സുബൈർ കിച്ചിരി, കെ ടി മുർഷിദ്, കെ ടി ഹാഷിം, കെ എൻ ശംവീൽ, സി ബി അബ്ദുൽറാസിഖ്, ഹാരിഫ് എം കെ,ടി കെ ഹാരിസ്,സീഡ് ട്രഷറർ  കെ ടി ഇസ്മായിൽ എന്നിവർ സംസാരിച്ചു. സീഡ് ജനറൽ കൺവീനർ കെ ടി റാഷിദ് സ്വാഗതവും കൺവീനർ മുഹമ്മദ്‌ ഫസൽ നന്ദിയും പറഞ്ഞു