blog
09 Aug 2025

യു കെ എം കെ സീഡ് ലോൺ എൻഡോവ്മെന്റ് സ്കീം ഉദ്ഘാടനം ചെയ്തു.

സീഡ് യു എ ഇ കക്കാട് മഹല്ല് കൂട്ടായ്മയുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് സീഡ് യു കെ എം കെ ലോൺ സ്കോളർഷിപ് പദ്ധതി. അടുത്ത വർഷം മുതൽ ലോൺ സ്കോളർഷിപ്പിന് 25 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കാൻ സീഡ് ഉദ്ദേശിക്കുന്നു 75 % ലോണും, 25 % സ്കോളർഷിപ്പും എന്ന നിലയിലാണ് പദ്ധതി രൂപപ്പെടുത്തിയുട്ടുള്ളത്. കക്കാടിന്റെ വിദ്യാഭ്യാസ ശാക്തീകരണത്തിന് ഈ പദ്ധതി മുതൽക്കൂട്ടാകും. ഈ പദ്ധതിയിലേക്ക് പ്രിയപ്പെട്ടവരുടെ പേരിൽ എൻഡോവ്മെന്റ് നൽകാനുള്ള ഒരു പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. 20 ലക്ഷം രൂപയുടെ എൻഡോവ്മെന്റ്കൾ അസിസ്റ്റന്റ് കളക്ടർ സീഡിന് വേണ്ടി ഏറ്റു വാങ്ങി. ചടങ്ങിൽ വി സി മുഹമ്മദ് ഇസ്മായിൽ പ്രസിഡന്റ് യു എ ഇ കക്കാട് മഹല്ല് കൂട്ടായ്മ (യു കെ എം കെ) അധ്യക്ഷനായിരുന്നു. ഈ പദ്ധതിയിൽ വി സി മുഹമ്മദ് ഇസ്മായിൽ പ്രസിഡന്റ് യു എ ഇ കക്കാട് മഹല്ല് കൂട്ടായ്മ (യു കെ എം കെ) 5 ലക്ഷം രൂപയുടെ സയിൻ എഡ്യൂക്കേഷണൽ സ്കോളർഷിപ് എൻഡോവ്മെന്റ് കൈമാറി. ഡോ: അബ്ദുസ്സലാം ഓലയാട്ട്, ചെയർമാൻ, കണിയാങ്കണ്ടി അബൂബക്കർ മാസ്റ്റർ മെമ്മോറിയൽ ട്രസ്റ്റ്. സീനിയർ വൈസ് പ്രസിഡന്റ്. യു എ ഇ കക്കാട് മഹല്ല് കൂട്ടായ്മ (യു കെ എം കെ) പിതാവിന്റെ സ്മരണ നില നിർത്തുന്നതിനു 5 ലക്ഷം രൂപയുടെ കണിയാങ്കണ്ടി അബൂബക്കർ മാസ്റ്റർ മെമ്മോറിയൽ എഡ്യൂക്കേഷണൽ സ്കോളർഷിപ് എൻഡോവ്മെന്റ് അദ്ദേഹത്തിന് വേണ്ടി ഭാര്യ നജ്മുന്നിസ അബ്ദുസ്സലാം കൈമാറി. ഗൂഡല്ലൂരിലെ സ്‌പൈസസ് ബിസിനസുകാരനും, വിദ്യാഭ്യാസ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയുമായ മുഹമ്മദ് സമീർ സി എച് ഗൂഡല്ലൂർ.അദ്ദേഹത്തിന്റെ മാതാവ് സൈനബ ബീവി ഇബ്രാഹിമിന്റെ പേരിൽ 5 ലക്ഷം രൂപയുടെ സ്കോളർഷിപ് എഡ്യൂക്കേഷണൽ എൻഡോവ്മെന്റ് കൈമാറി. കണ്ടേൻ മഹമൂദ് പ്രവർത്തക സമിതിയംഗം യു എ ഇ കക്കാട് മഹല്ല് കൂട്ടായ്മ (യു കെ എം കെ) അദ്ദേഹത്തിന്റെ ഉപ്പ ആബിദ് യുസുഫിന്റെ ഓർമ നില നിർത്തുന്നതിനു വേണ്ടി 2 ലക്ഷം രൂപയുടെ സ്കോളർഷിപ് എഡ്യൂക്കേഷണൽ എൻഡോവ്മെന്റ് കൈമാറി. നജാത് ഡയാലിസിസ് സെന്റർ ദോഹ ചാപ്റ്റർ ചെയർമാൻ ആയ സമീർ കെ പി ദോഹ പിതാവും കക്കാട് മഹല്ല് പ്രവർത്തക സമിതിയംഗവുമായിരുന്ന കെ ടി അബൂബക്കറിന്റെ സ്മരണ നില നിർത്തുന്നതിനു വേണ്ടി 1 ലക്ഷം രൂപയുടെ സ്കോളർഷിപ് എഡ്യൂക്കേഷണൽ എൻഡോവ്മെന്റ് കൈമാറി അബ്ദുൽ നാസിർ ടി പി ഉപദേശക സമിതിയംഗം യു എ ഇ കക്കാട് മഹല്ല് കൂട്ടായ്മ (യു കെ എം കെ) അദ്ദേഹത്തിന്റെ ഉപ്പ വി സി അഹമ്മദ്‌കുഞ്ഞിയുടെ ഓർമ നില നിർത്തുന്നതിനു വേണ്ടി 1 ലക്ഷം രൂപയുടെ സ്കോളർഷിപ് എഡ്യൂക്കേഷണൽ എൻഡോവ്മെന്റ്കൈമാറി നൗഫൽ പി പി കൺവീനർ, സീഡ് ഗ്ലോബൽ അദ്ദേഹത്തിന്റെ ഉപ്പ വി സി അബ്ദുല്ലക്കുഞ്ഞിയുടെ ഓർമ നില നിർത്തുന്നതിനു വേണ്ടി 1 ലക്ഷം രൂപയുടെ സ്കോളർഷിപ് എഡ്യൂക്കേഷണൽ എൻഡോവ്മെന്റ് കൈമാറി. ഡോ ഷഹനാസ് ചാത്തോത്ത് (പ്രൊഫസർ, ഇമാം അബ്ദുറഹിമാൻ ബിൻ ഫൈസൽ യൂണിവേഴ്സിറ്റി, സൗദി അറേബ്യ) മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ സീഡ് ചെയർമാൻ ഡോ:വി സി സഹീർ ആമുഖ ഭക്ഷണം നടത്തി. സീഡ് ട്രഷറർ കെ ടി ഇസ്മായിൽ പദ്ധതി വിശദീകരിച്ചു. ജനറൽ കൺവീനർ കെ ടി റാഷിദ്‌ സ്വാഗതവും, വൈസ് ചെയർമാൻ നിഷാദ് മാസ്റ്റർ നന്ദിയും പറഞ്ഞു