logo
about

UKMK-SEED Scholarships

UKMK - SEED ലോൺ സ്കോളർഷിപ് പദ്ധതി

സാമ്പത്തിക പരിമിതികൾ കാരണം മഹല്ലിലെ മിടുക്കരായ വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചിക്കിണങ്ങിയ പഠനം ലഭിക്കാതെ വരുന്ന സാഹചര്യം സീഡിന്‍റെ ശ്രദ്ധയിൽ പെടുകയുണ്ടായി. പെൺകുട്ടികൾ മികച്ച പഠനം കാഴ്ച്ച വെക്കുമ്പോൾ ആൺകുട്ടികൾ നല്ല കോഴ്സ് ലഭിക്കാതെ വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിക്കുന്ന സാഹചര്യം ഇന്ന് നാട്ടിൽ നിലനിൽക്കുന്നുണ്ട്. കൂടാതെ ആൺകുട്ടികളിൽ പഠനത്തിൽ താല്പര്യം കുറയുകന്നതായും അത് ഒരു സാമൂഹിക പ്രശ്നമായി പരിണമിക്കുന്നതായും കണ്ടെത്തിയിരുന്നു. ഇതിന് ഒരു പരിഹാരമെന്നോണം UKMK-യും സീഡും ഒരുമിച്ചിരുന്ന് രൂപപ്പെടുത്തിയ പദ്ധതിയാണ് UKMK - SEED ലോൺ സ്കോളർഷിപ് പദ്ധതി. പ്രതികരണാത്മക സഹായത്തിൽ നിന്ന് സജീവമായ പ്രതിഭാപരിപോഷണത്തിലേക്കുള്ള മാറ്റത്തെ ഇത് പ്രതിനിധാനം ചെയ്യുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മിടുക്കരായ വിദ്യാർത്ഥികൾക്ക് പഠനം മുടങ്ങാതിരിക്കാൻ പലിശ രഹിത ലോൺ നൽകി, പഠനം കഴിഞ്ഞ് ജോലി ലഭിച്ചയുടൻ ഫണ്ട് തിരിച്ച് അടക്കുന്ന രീതിയിലാണ് ഈ പദ്ധതി പ്ലാൻ ചെയ്തിരിക്കുന്നത്. ഫണ്ട് തിരിച്ചടക്കുന്ന മുറയ്ക്ക് കൂടുതൽ കുട്ടികളിലേക്ക് ലോൺ സ്കോളർഷിപ്പ് വ്യാപിപ്പിക്കുകയാണ് ഉദ്ദേശം. ഈ മഹത്തായ ദൗത്യത്തിൽ പങ്കാളികളാകാൻ തയ്യാറുള്ള കൂടുതൽ അഭ്യുദയകാംഷികളെയും, എൻഡോവ്മെന്റിന് കൂടുതൽ കുടുംബങ്ങളേയും ഇനിയും ഈ പദ്ധതിയിലേക്ക് ലഭിക്കേണ്ടതായുണ്ട്. സീഡിന്റെ സ്കോളർഷിപ്പ് ഫണ്ടിൽ പ്രിയപ്പെട്ടവരുടെ പേരിൽ എൻഡോവ്മെന്റ് നൽകി ഈ മാറ്റത്തിന്റെ ചാലകശക്തിയാകാൻ എല്ലാ പ്രവാസി കുടുംബങ്ങളോടും UKMK-യുടെ ഗോൾഡൻ ജൂബിലി ആഘോഷിക്കുന്ന വേളയിൽ അഭ്യർത്ഥിക്കുന്നു.