നാട്ടിലെ യുവതയുടെ ഊർജ്ജവും ശേഷിയും സമൂഹത്തിന് മുതൽക്കൂട്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് YuvaSEED പദ്ധതി നടപ്പിലാക്കുന്നത്. യുവാക്കളെ സീഡിൻ്റെ ദൗത്യങ്ങളുമായി കൂടുതൽ അടുപ്പിക്കുകയും അവരുടെ കായിക ക്ഷമതയും വൈജ്ഞാനിക വളർച്ചയും ഒരുപോലെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ദൗത്യം. ഇതിൻ്റെ ഭാഗമായി, യുവാക്കളെ സംഘടനയുടെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാക്കുകയും ഫുട്‌ബോൾ ടൂർണമെൻ്റുകൾ ഉൾപ്പെടെയുള്ള കായിക മത്സരങ്ങൾ, മറ്റ് കലാ-സാംസ്കാരിക പരിപാടികൾ എന്നിവ സംഘടിപ്പിച്ച് കൂട്ടായ്മ വളർത്തുകയും ചെയ്യുന്നു.