logo
about

PravaSEED

PravaSEED പദ്ധതി (പ്രവാസീഡ് - പ്രവാസി ക്ഷേമം)

UKMK-യുടെ അമ്പത് വർഷത്തെ ചരിത്രം പ്രവാസികളുടെ സ്നേഹത്തിൻ്റെയും കഠിനാധ്വാനത്തിൻ്റെയും കഥയാണ്. ഈ കരുത്ത് നാടിൻ്റെ വിദ്യാഭ്യാസ - തൊഴിൽ ശാക്തീകരണത്തിനായി ഉപയോഗിക്കുക എന്നതാണ് PravaSEED പദ്ധതിയിലൂടെ ലക്‌ഷ്യം വെക്കുന്നത്. പ്രവാസികളെയും അവരുടെ കുടുംബങ്ങളെയും SEED പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാക്കുകയും, അവരുടെ തൊഴിൽ വൈദഗ്ധ്യവും അനുഭവസമ്പത്തും നാടിന്‍റെ പുരോഗതിക്കും വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസിനുമായി പ്രയോജനപ്പെടുത്തുകയും ചെയ്യുകയാണ് ഈ പദ്ധതിയുടെ ധൗത്യം. പ്രവാസികളുടെ കൃത്യമായ ഡാറ്റാബേസ് (വൈദഗ്ധ്യം ഉൾപ്പെടെ) തയ്യാറാക്കി, വികസന പദ്ധതികൾക്ക് ആവശ്യമായ മനുഷ്യവിഭവശേഷി ഉറപ്പുവരുത്തുന്നു. പ്രവാസികളെയും അവരുടെ കുടുംബങ്ങളെയും ചേർത്തു നിർത്തുന്നതിനായി, വാർഷിക പ്രവാസി കുടുംബ സംഗമം സംഘടിപ്പിക്കുന്നു. പ്രവാസികൾക്ക് ലഭ്യമാകുന്ന സാമൂഹ്യ ക്ഷേമ പദ്ധതികളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും കൃത്യമായ ബോധവൽക്കരണം നൽകി, അവരുടെ സ്വദേശത്തെ  ജീവിതം സുരക്ഷിതമാക്കാൻ സീഡ് പിന്തുണ നൽകുന്നു.